മോഷ്ടാക്കൾ ഗേറ്റ് കടന്നില്ല, കവർന്നു! രാത്രി ഗേറ്റ് അടച്ചു കിടന്നുറങ്ങിയ വീട്ടുകാർ രാവിലെ ഉണർന്നപ്പോൾ ഗേറ്റില്ല

HIGHLIGHTS
  • ചെർപ്പുളശ്ശേരിയിൽ വീടുകളുടെയും പറമ്പുകളുടെയുംപത്തിലേറെ ഗേറ്റുകൾ കവർന്നു
 ചെർപ്പുളശ്ശേരി നഗരസഭയിലെ 27-ാം വാർഡിലുൾപ്പെട്ട ഒരു  വീടിന്റെ മതിലിൽ നിന്ന് ഇരുമ്പ് ഗേറ്റ് അഴിച്ചെടുത്ത നിലയിൽ.
ചെർപ്പുളശ്ശേരി നഗരസഭയിലെ 27-ാം വാർഡിലുൾപ്പെട്ട ഒരു വീടിന്റെ മതിലിൽ നിന്ന് ഇരുമ്പ് ഗേറ്റ് അഴിച്ചെടുത്ത നിലയിൽ.
SHARE

ചെർപ്പുളശ്ശേരി ∙ നഗരസഭാ പരിധിയിലെ 27-ാം വാർഡിലുൾപ്പെട്ട മൽമൽത്തൊടി, മഠത്തിപ്പറമ്പ്, വീണാത്തുപറമ്പ്, പ്രശാന്തിനഗർ എന്നിവിടങ്ങളിൽ ഇരുമ്പു ഗേറ്റ് കവർച്ച. വീടുകളുടെയും പറമ്പുകളുടെയും തോട്ടങ്ങളുടെയും ഉൾപ്പെടെ പത്തിലേറെ ഇരുമ്പു ഗേറ്റുകളാണു കഴിഞ്ഞ ദിവസം പുലർന്നപ്പോഴേക്കു കാണാതായത്. പതിവു പോലെ രാത്രി ഗേറ്റ് അടച്ചു കിടന്നുറങ്ങിയ വീട്ടുകാർ രാവിലെ ഉണർന്നു നോക്കുമ്പോഴാണു ഗേറ്റ് പിഴുതു കൊണ്ടുപോയതായി അറിയുന്നത്. വിവരം പറയാൻ അയൽവാസികളെ വിളിച്ചപ്പോൾ അവിടത്തെ ഗേറ്റുകളും കാണാതായെന്ന മറുപടിയാണു ലഭിച്ചതത്രേ. 

മോഷ്ടിക്കപ്പെട്ട ഇരുമ്പു ഗേറ്റുകളെല്ലാം അഴിച്ചെടുക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ്. കവർച്ചയുമായി ബന്ധപ്പെട്ടു വാർഡംഗം ടി.കെ.അബ്ദുൽസലാം മുഖേന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു കവർച്ച പ്രദേശത്ത് ആദ്യമാണു നടക്കുന്നതെന്നും പ്രശ്നം ഗൗരവമായി എടുത്ത് ഊർജിതമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}