ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ഇരട്ടക്കുട്ടികൾ ക്ലാസ് മുറികൾ കയ്യടക്കിയ വിസ്മയക്കാഴ്ചയുമായി നെല്ലായ പഞ്ചായത്തിലെ എഴുവന്തല ഈസ്റ്റ് എഎംഎൽപി സ്കൂൾ. സ്കൂളിലെ എൽകെജി ക്ലാസിൽ നാല് ജോഡി ഇരട്ടക്കുട്ടികൾ പഠിക്കുമ്പോൾ 1, 2, 3 ക്ലാസുകളിൽ ഓരോ ജോഡി വീതം ഇരട്ടകളും പഠിക്കുന്നു. ആകെ 7 ജോഡി കുട്ടികളുടെ അപൂർവ സംഗമമാണ് നിത്യവും സ്കൂളിൽ.

വിദ്യാലയത്തിൽ പ്രവേശനോത്സവ സമയത്ത് 6 ജോഡി ഇരട്ടകളാണ് ഉണ്ടായിരുന്നത്. ഒരാഴ്ച മുൻപാണ് ഇരട്ടകളായ മുഹമ്മദ് അമാനും ആലിയയും സ്കൂളിൽ പഠനത്തിന് എത്തിയത്.  ഇതോടെയാണ് സ്കൂളിന് 7 ജോഡി ഇരട്ടക്കുട്ടികളായത്.  അക്ഷിത-അർവിത, മുഹമ്മദ് ഹാദി-ഹന ഫാത്തിമ, റൈമ ഫാത്തിമ-റോഹി ഫാത്തിമ, മുഹമ്മദ് അയാൻ-മുഹമ്മദ് അദിയാൻ, ഉവൈസ് അഹമ്മദ്-ജുനൈദ് അഹമ്മദ്, മുഹമ്മദ് സഹൽ-മുഹമ്മദ് സുഹൈൽ എന്നിവരാണ് മറ്റ് ഇരട്ടകൾ.സ്കൂളിലെ രക്ഷിതാക്കളായ രണ്ട് അമ്മമാർ ഈയിടെ ജന്മം നൽകിയിരിക്കുന്നതും ഇരട്ടകളെയാണെന്നും ഇതു വലിയ സന്തോഷമാണ് ഉണ്ടാക്കുന്നതെന്നും  പ്രധാനാധ്യാപകൻ എം.ബാബുരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com