ADVERTISEMENT

കരട് ഗുണഭോക്തൃ പട്ടികയായി

വാണിയംകുളം∙ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ഒക്ടോബർ 6നു മുൻപ് ഓഫിസിൽ അറിയിക്കണം.

വികസന സമിതി യോഗം നാളെ

ഒറ്റപ്പാലം∙ താലൂക്ക് വികസന സമിതി യോഗം നാളെ 10.30നു താലൂക്ക്സഭാ ഹാളിൽ ചേരും. ‌

അധ്യാപക ഒഴിവ്

ഷൊർണൂർ ∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളജിൽ പ്രിന്റിങ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന്  ഒന്നാം ക്ലാസോടെ ബി.ടെക് പ്രിന്റിങ് ടെക്നോളജി  യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ ആറിന് രാവിലെ 11 ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ -04662220450

സീറ്റ് ഒഴിവ്

ചെർപ്പുളശ്ശേരി ∙ കാറൽമണ്ണ സിസിഎസ്ടി കോളജിൽ എംകോം (ഫിനാൻസ്), എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ പിജി കോഴ്സുകളിലേക്കും ബിഎ ഇംഗ്ലിഷ്, ബിഎസ്‍സി ഫിസിക്സ്, ബിഎസ്‍സി കെമിസ്ട്രി എന്നീ യുജി കോഴ്സുകളിലേക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഫീസ് മാത്രം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജ് ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 8606151387.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com