ADVERTISEMENT

പാലക്കാട് ∙ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു റെയിൽവേ പൂജ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (06283) 5നു രാവിലെ 7.40നു പുറപ്പെട്ട് രാത്രി 8.30നു കണ്ണൂരിലെത്തും. രാത്രി 11നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കണ്ണൂർ–യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിൻ (06284) ട്രെയിൻ 6നു പുലർച്ചെ ഒന്നിനു യശ്വന്ത്പുരിലെത്തും. 

ട്രെയിൻ സയവും നിർത്തുന്ന സ്റ്റേഷനുകളിലെ സമയവും:

യശ്വന്ത്പുർ: (രാവിലെ 7.40), ബാനസവാടി (7.48 – 7.50), കൃഷ്ണരാജപുരം (8 – 8.01), തിരുപ്പത്തൂർ (10.18 – 10.20), സേലം (12 – 12.02), ഈറോഡ് (1 – 1.05), തിരുപ്പൂർ (1.48 – 1.50), കോയമ്പത്തൂർ (2.35 – 2.40), പാലക്കാട് ജംക്‌ഷൻ (4.10 – 4.15), ഒറ്റപ്പാലം (4.48 – 4.50), ഷൊർണൂർ ജംക്‌ഷൻ (5.10 – 5.13), തിരൂർ (5.58 – 6.00), കോഴിക്കോട് (6.40 – 6.43), വടകര (7.18 – 7.20), തലശ്ശേരി (7.50 – 7.52), കണ്ണൂർ (രാത്രി 8.30).

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിൻ (06284) സമയക്രമം:

കണ്ണൂർ (രാത്രി 11.00), തലശ്ശേരി (11.25 – 11.27), വടകര (11.48 – 11.50), കോഴിക്കോട് (6നു രാത്രി 12.30 – 12.33),  ഷൊർണൂർ ജംക്‌ഷൻ (2.05 – 2.10), തിരൂർ (1.13 – 1.15), ഒറ്റപ്പാലം (2.30 – 2.32), പാലക്കാട് ജംക്‌ഷൻ (3 – 3.05), കോയമ്പത്തൂർ (4.13 – 4.15), തിരുപ്പൂർ (4.58 – 5.00), ഈറോഡ് (5.55 – 6.00), സേലം (6.52 – 6.55), തിരുപ്പത്തൂർ (8.20 – 8.22), കൃഷ്ണരാജപുരം (11.30 – 11.32), ബാനസവാടി (11.57 – 11.58), യശ്വന്ത്പൂർ (പുലർച്ചെ ഒന്നിന്). സെക്കൻഡ് എസി (2), തേഡ് എസി (6), സ്ലീപ്പർ ക്ലാസ് (7), സെക്കൻഡ് ക്ലാസ് (2) എന്നിങ്ങനെയാണു കോച്ചുകളുടെ എണ്ണം. ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റുകളും അനുവദിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com