ADVERTISEMENT

മലമ്പുഴ ∙ പുഴയിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ് ലൈനിനോടു ചേർന്നു കുമിളകൾ കണ്ടെത്തിയ സംഭവത്തിൽ പരിശോധന തുടരുന്നതായി ഗെയിൽ അധികൃതർ. കാഞ്ഞിരക്കടവ് , എസ്എൻ പുരം ഭാഗത്ത് പൈപ്പ് കടന്നുപോകുന്ന ഭാഗത്ത് വെള്ളത്തിൽ കുമിളകൾ വരുന്നതാണ് ആശങ്കയ്ക്ക് കാരണമായത്.

എന്നാൽ വാതകചോർച്ചയ്ക്ക് സാധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതർ. പൈപ്പിലൂടെ പാചകവാതകം കടന്നുപോകുന്ന മർദത്തിൽ കുറവില്ല. പൈപ്പിന് മുകളിൽ 120 എംഎം കനത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അതിനു മുകളിൽ മണലും ചെറിയ മെറ്റലും നിറച്ചിട്ടുണ്ട്. മുകളിൽ സിമന്റ് സ്ലാബും ഉണ്ട്. ഇവയെല്ലാം കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി ചോർച്ചയുണ്ടോയെന്ന പരിശോധന ഇന്നും തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com