നായ പിടിത്തക്കാരനെ തെരുവുനായ കടിച്ചു

Mail This Article
×
ഒറ്റപ്പാലം ∙ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ക്യാച്ചറെ തെരുവുനായ കടിച്ചു. കടമ്പഴിപ്പുറം സ്വദേശി കുഞ്ഞിക്കണ്ണനെ (50) ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിൽ വച്ചാണ് നായ ആക്രമിച്ചത്. എബിസി പ്രോഗ്രാമിനായി പിടിച്ചു കൊണ്ടുവന്ന നായയെ വാഹനത്തിൽ നിന്ന് ഇറക്കി ആശുപത്രിയിലെ കൂട്ടിലേക്കു മാറ്റുന്നതിനിടെ കയ്യിൽ കടിക്കുകയായിരുന്നു. കുഞ്ഞിക്കണ്ണനെ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമെത്തിച്ചു കുത്തിവയ്പ് നൽകി. ഓഗസ്റ്റിൽ ശസ്ത്രക്രിയയ്ക്കായി കൂട്ടിൽ നിന്നു പുറത്തിറക്കുന്നതിനിടെ കൊടുവായൂർ സ്വദേശി രാജനു കടിയേറ്റിരുന്നു. കഴിഞ്ഞ ദിവസം ഒപിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൂച്ച മാന്തി പരുക്കേൽപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.