പന്നിയൂർ വരാഹമൂർത്തി ഭൂമിദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

     ചരിത്ര പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തി ഭൂമിദേവി ക്ഷേത്രം
ചരിത്ര പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തി ഭൂമിദേവി ക്ഷേത്രം
SHARE

കുമ്പിടി ∙ പന്നിയൂർ വരാഹമൂർത്തി ഭൂമീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. എല്ലാ വർഷവും എഴുത്തിനിരുത്തൽ, പുസ്തക പൂജ എന്നിവ നടക്കാറുണ്ടെങ്കിലും  വിപുലമായ ആഘോഷ പരിപാടികൾക്ക്  ഇത്തവണ തുടക്കം കുറിക്കുകയാണ്. ചരിത്ര പ്രസിദ്ധമായ, ഐതീഹ്യ പെരുമയുള്ള ക്ഷേത്രത്തിൽ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾ ജനകീയ കൂട്ടായ്മയിൽ നടന്നു വരുന്നുണ്ട്. 

 ആഘോഷ പരിപാടികൾക്ക് കെ.പി.അമൃതനാഥ് ഭദ്രദീപം തെളിയിച്ച്  തുടക്കം കുറിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ആർ.എസ്.രാജേഷ് അധ്യക്ഷത വഹിച്ചു.  തുടർന്ന് പത്മ ശ്രീജിത് പെരുമ്പലത്തിന്റെ നൃത്താർച്ചന, സതി വിശ്വനാഥും സംഘവും അവതരിപ്പിച്ച തിരുവാതിര കളി എന്നിവയും ഉണ്ടായി.

ഇന്നു രാവിലെ 9ന് സംഗീത നൃത്താർച്ചന, 10ന് ദുർഗ്ഗാദേവിക്ക് പൂമൂടൽ എന്നിവ നടക്കും. വൈകീട്ട് 5മുതൽ സംഗീത നൃത്താർച്ചനയും നടക്കും. വിജയ ദശമി നാളിൽ കാലത്ത് നൂറ് കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ഹരിശ്രീ കുറിക്കാനെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}