റോഡ് നവീകരണം പാതിവഴിയിൽ, പിന്നാലെ കനത്ത മഴ; മുണ്ടൂർ ജംക്‌ഷൻ വെള്ളത്തിൽ മുങ്ങി

  പുഴയല്ല റോഡാണ്.. മുണ്ടൂർ ജംക്‌ഷനിൽ ഇന്നലത്തെ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
പുഴയല്ല റോഡാണ്.. മുണ്ടൂർ ജംക്‌ഷനിൽ ഇന്നലത്തെ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
SHARE

മുണ്ടൂർ ∙ റോഡ് നവീകരണം പാതി വഴിയിൽ നിൽക്കുന്ന മുണ്ടൂർ ജംക്‌ഷൻ കനത്ത മഴയിൽ  വെള്ളത്തിൽ മുങ്ങി. ഇന്നലെ പെയ്ത മഴയിൽ ജംക്‌ഷൻ, ബിഎസ്എൻഎൽ ഓഫിസ് പരിസരം എന്നിവടങ്ങളിൽ വലിയ തോതിൽ വെള്ളം കയറിയത് ദുരിതമായി. ഓട്ടോ സ്റ്റാൻഡിൽ വാഹനം നിർത്താൻ കഴിയാതെയായി. ഇന്നലെ ഉച്ചയ്ക്കു ശേഷം നീണ്ട നേരം മഴ തുടർന്നതിനാൽ ഇതു വഴി ഗതാഗതം ശ്രമകരമായി. റോഡ് പുഴയ്ക്കു സമാനമായി.

ചെറിയ വാഹനങ്ങൾ നന്നേ ക്ലേശിച്ചാണ് കടന്നു പോയത്. കാൽനട യാത്രയും അസാധ്യമായി. അപകട സാധ്യതയും ആശങ്കയ്ക്കു വഴിവച്ചു. കടകളിലേക്കു വെള്ളം കയറുന്ന സ്ഥിതിയായി. വൈകിട്ട് 5 ന് മഴയ്ക്കു ശമനം വന്നതിനാൽ വെള്ളക്കെട്ട് കുറഞ്ഞു. പാത പണി നടക്കുന്നതിനാൽ ചാലുകൾ ഫലപ്രദമല്ല. വെള്ളം ഒഴുകി പോകാന്‍ ക്രമീകരണം ഇല്ലാത്തതാണ് ദുരവസ്ഥ സൃഷ്ടിക്കുന്നത്.  അതേസമയം, മുണ്ടൂർ - തൂത റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള പ്രധാന പ്രവൃത്തികൾ നിലച്ച സ്ഥിതിയാണ്.

മഴക്കാലം വന്നപ്പോൾ പണി നിർത്തി വച്ചതാണ്. കലുങ്ക് പണി നടത്തിയ സ്ഥലങ്ങളിൽ ഉൾപ്പെടെ പണി പൂർത്തിയാകാത്തത് വിനയായി. ഇവിടെ യാത്ര കഠിനമാണ്. പണി ഇഴയുന്നത് മേഖലയിലെ വ്യാപാരികളെയും വെട്ടിലാക്കി. 9-ാംമൈൽ ഭാഗത്തും വെള്ളം കെട്ടി നിൽക്കുന്നുണ്ട്. എന്നാൽ ഇന്നലെ ഇവിടെ പ്രതിസന്ധി പരിഹരിക്കാനുള്ള പണി തുടങ്ങിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA