കരടിയുടെ ആക്രമണങ്ങൾ നിത്യേന, പിന്നാലെ വാൽപാറയിൽ പുലിയും; സഞ്ചാരികളുടെ തിരക്കും സെൽഫി എടുക്കലും!

HIGHLIGHTS
  • തേയിലത്തോട്ടങ്ങളിലും തൊഴിലാളികളുടെ പാർപ്പിട പ്രദേശങ്ങളിലും കാട്ടാനകളെത്തി
   വാൽപാറയ്ക്കു  സമീപമുള്ള റൊട്ടിക്കട മേഖലയിൽ കഴിഞ്ഞ  ദിവസം രാത്രിയെത്തിയ പുലി.
വാൽപാറയ്ക്കു സമീപമുള്ള റൊട്ടിക്കട മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ പുലി.
SHARE

വാൽപാറ ∙ കാലവർഷം കഴിഞ്ഞു  നഗരത്തിലും തോട്ടം മേഖലകളിലും നല്ല വെയിലായതോടെ വന്യമൃഗങ്ങൾ പലതും കാടിറങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ  ഇവിടെയുള്ള പല തേയിലത്തോട്ടങ്ങളിലും തൊഴിലാളികളുടെ പാർപ്പിട പ്രദേശങ്ങളിലും കാട്ടാനകൾ എത്തിത്തുടങ്ങി.  പലയിടത്തും ആക്രമണങ്ങൾ അഴിച്ചുവിട്ട നിലയിലാണ്. ഇതോടൊപ്പം മറ്റു പല വന്യമൃഗങ്ങളും ഒന്നിനു പുറമേ ഒന്നായി തോട്ടം മേഖലകളിൽ തമ്പടിച്ചിരിക്കുകയാണ്. 

കരടിയുടെ ആക്രമണങ്ങൾ നിത്യേന നടന്നു വരുന്നതിനിടയിലാണു കഴിഞ്ഞ ദിവസം പുലിയും  എത്തിയത്. അയ്യർപാടി എസ്റ്റേറ്റിലെ റൊട്ടിക്കട മേഖലകളിൽ രാത്രിയായാൽ പുലിയിറങ്ങുന്നതു പതിവാണെന്നാണ്  ഇവിടത്തെ കോട്ടേജിലെ  ജീവനക്കാരനായ മലയാളി പറഞ്ഞത്.  മാത്രമല്ല ഈ പ്രദേശമാകെ കാട്ടാനകളും  കയ്യടക്കിയിരിക്കുകയാണ്. ഇതറിയാതെ ഇവിടെയെത്തുന്ന പല വിനോദ സഞ്ചാരികളും തേയിലത്തോട്ടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു  സെൽഫി എടുക്കലും ഫോട്ടോ എടുക്കലും  പതിവാണ്.

വന്യമൃഗങ്ങങ്ങൾ ഏതു ദിശയിൽ നിന്നു വരുമെന്നറിയാതെയാണു പലരും  ഇത്തരം പ്രവൃത്തികളിൽ  പങ്കാളികളാകുന്നത്. വനം വകുപ്പ് പലതവണ താക്കീതു നൽകിയിട്ടും ഇതൊന്നും കണ്ടില്ല  കേട്ടില്ല  എന്ന മട്ടിലാണു സഞ്ചാരികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA