മേലാറ്റൂർ ∙ കാറിൽ ഉരസിയ ലോറി തടഞ്ഞു നിർത്തി യുവതിയുടെ പോരാട്ടം. അലനല്ലൂർ പാലക്കഴി സ്വദേശിനിയായ യുവതിയാണ് കാറിൽ നിന്നും ചാടിയിറങ്ങി ലോറി തടഞ്ഞത്. ഇന്നലെ വൈകിട്ട് ഉച്ചാരക്കടവ് പാലത്തിനു സമീപമാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തു നിന്നും മേലാറ്റൂർ ഭാഗത്തേക്കു പാലം ഇറങ്ങി വരുന്ന കാറിനെ വീതി കുറഞ്ഞ പാലത്തിലേക്കു കടന്നു കയറിയ ലോറി ഉരസി.
തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ വാഹനം മെല്ലെ മുന്നോട്ട് വിട്ടെങ്കിലും ധൈര്യം വിടാതെ യുവതി ലോറിക്കു മുന്നിലേക്ക് നിൽക്കുകയായിരുന്നു. നാട്ടുകാരിറങ്ങിയതോടെ ലോറി ഡ്രൈവർ ഇറങ്ങി മാപ്പ് പറഞ്ഞു.