പാലക്കാട് ജില്ലയിൽ ഇന്ന് (07-10-2022); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

കായികമേള കുമരനല്ലൂരിൽ

കുമരനല്ലൂർ ∙ തൃത്താല ഉപജില്ല കായികമേള കുമരനല്ലൂരിൽ.  ഇതിന്റെ സംഘാടകസമിതി രൂപീകരണം ഇന്നു രണ്ടിന് കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് തൃത്താല എഇഒ പി.വി.ഷഫീഖ് അറിയിച്ചു.

അധ്യാപക ഒഴിവ് 

മണ്ണാർക്കാട്∙ കാരാകുർശ്ശി ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി, തുന്നൽ (എച്ച്എസ്), മ്യൂസിക് (എച്ച്എസ്) എന്നീ അധ്യാപക തസ്തികകളിൽ ഓരോ താൽക്കാലിക ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ 10ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

തുല്യത ക്ലാസുകൾ ആരംഭിച്ചു

തച്ചനാട്ടുകര∙പഞ്ചായത്ത് തുടർ വിദ്യാകേന്ദ്രം പത്താം തരം, പ്ലസ് ടു തുല്യത ക്ലാസുകൾ പഞ്ചായത്ത് അധ്യക്ഷൻ കെ.പി.എം.സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷ എം.ബീന മുരളി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.പി.സുബൈർ, പഞ്ചായത്ത് അംഗങ്ങളായ ഇ,എം.നവാസ്, പി.രാധാകൃഷ്ണൻ, കെ.ബിന്ദു, എം.സി.രമണി, പ്രേരക് കെ.സൗമ്യ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുല്യത ക്ലാസുകൾ നടക്കുന്നത്.

ഫാർമസിസ്റ്റ് നിയമനം

കേരളശ്ശേരി ∙ കുടുംബ ആരോഗ്യകേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കും. ഡിഫാം / ബിഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ, മുൻ പരിചയം‍ എന്നിവയാണ് യോഗ്യത. അഭിമുഖം: 10 ന് ഉച്ചയ്ക്ക് 2.30 ന് കുടുംബ ആരോഗ്യകേന്ദ്രം ഓഫിസ്.

തൊഴിൽ മേള നാളെ 

ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബും ജിടെക് കംപ്യൂട്ടർ എജ്യുക്കേഷനും സംയുക്തമായി നാളെ ശ്രീകൃഷ്ണപുരത്ത് തൊഴിൽ മേള സംഘടിപ്പിക്കും. സംഗീതശിൽപം ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് തൊഴിൽ മേള. കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തേടി മുപ്പതോളം കമ്പനികൾ പങ്കെടുക്കും ഒരാൾക്ക് 4 അഭിമുഖങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 5 കോപ്പി ബയോഡേറ്റ 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണെന്ന് സംഘാടകരായ അൻവർ സാദിക്, എൻ.വി.മുരളീകൃഷ്ണൻ, സി.എൻ.സത്യൻ,ഇ.വി.വിശ്വനാഥൻ, വി.ധന്യ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447179113,9447837384.

നേത്രചികിത്സാ ക്യാംപ് 9ന്

ചെർപ്പുളശ്ശേരി ∙ സത്യസായി സേവാ സമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് 9ന് രാവിലെ 9.30 മുതൽ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്രചികിത്സാ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 9947548909.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}