ADVERTISEMENT

പട്ടാമ്പി ∙ ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ വിരണ്ടോടിയ കാള നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഇന്നലെ 11.30നാണ് വാണിയംകുളം ചന്തയിൽ നിന്നു വാങ്ങി കള്ളാടിപ്പറ്റയിലെത്തിച്ച കാള വാഹനത്തിൽ നിന്ന് ഇറക്കവേ വിരണ്ടോടിയത്. കാള  കയർ പെ‍ാട്ടിച്ച് ഓടാൻ തുടങ്ങിയതോടെ കാളയെ പിടിച്ചു കെട്ടാൻ ഉടമയും നാട്ടുകാരും പിന്നാലെ ഓടാൻ തുടങ്ങി. പിന്നാലെ ഓടിയവരെ മണിക്കൂറുകളോളം കാള ഓടിച്ചു. ഇതിനിടെ കാട്ടിലൂടെയും വീടുകളിലൂടെയും, പലരുടെയും കൃഷിയിടങ്ങളിലൂടെയും നാട്ടിൻ പുറങ്ങളിലൂടെയുമെല്ലാം ഏറെ ദൂരം ഓടിയ കാള നാട്ടിലാകെ ഭീതി പരത്തി. 

ഒടുവിൽ നാട്ടുകാർ പഞ്ചായത്ത് അധികൃതരുടെയും അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും കാളയെ കീഴ്പ്പെടുത്താൻ നടത്തിയ |ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കാളയെ വെടിവയ്ക്കാനായി തീരുമാനം. ഒടുവിൽ ലൈസൻസുള്ള തോക്കുള്ള​യാ​ളെ വരുത്തി  കാളയെ വെടിവച്ച് കീഴ്പ്പെടുത്തിയതോടെയാണ് നാലു മണിക്കൂറിലേറെ നീ​ണ്ട കാളയുടെ ഓട്ടത്തിന് അന്ത്യമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com