ADVERTISEMENT

മണ്ണാർക്കാട്∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മധുവിനെ കൊലപെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസാണ് കോടതിയെ സമീപിച്ചത്. പട്ടികജാതി പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമ പ്രകാരം മുൻകൂർ ജാമ്യത്തിനു വ്യവസ്ഥയില്ലെങ്കിലും കേസ് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇതിന് ഇളവു നൽകാൻ അധികാരമുണ്ടെന്നതു ചൂട്ടിക്കാട്ടിയാണ് അബ്ബാസ് കോടതിയിലെത്തിയത്.

എന്നാൽ, അബ്ബാസിന്റെ കാര്യത്തിൽ കേസ് തെളിയിക്കപ്പെട്ടതാണെന്നു വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നു  ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.  നേരത്തേ, പാലക്കാട് സെഷൻസ് കോടതി, മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. മധുവിന്റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട് മജിസ്ട്രേട്ട് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. ഈ കേസിൽ മുൻപ് അബ്ബാസിന്റെ ഡ്രൈവർ ശിഫാൻ അറസ്റ്റിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com