മലയാളി ദമ്പതികൾ ലോഡ്ജിൽ മരിച്ച നിലയിൽ; കാരണക്കാർ ബിജെപി, കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെന്ന് കുറിപ്പ്

രഘുറാം, ഭാര്യ ഉഷ.
SHARE

പൊള്ളാച്ചി ∙ പഴനി അടിവാരത്തിലുള്ള ലോഡ്ജിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പള്ളുരുത്തി സ്വദേശികളായ രഘുറാം (46), ഭാര്യ ഉഷ (44) എന്നിവരെയാണു മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തിങ്കളാഴ്ചയാണു പഴനിയിലെത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് രാവിലെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്.

ഇന്നലെ വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്നു സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിനു വിവരം നൽകി. പൊലീസെത്തി വാതിൽ തകർത്ത്, അകത്തു കയറിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലുള്ള പരിചയക്കാരും സുഹൃത്തുക്കളുമായ പത്തംഗ സംഘം മാനസികമായി പീഡിപ്പിച്ചെന്നും കോടതി കയറേണ്ടി വന്നെന്നും ഇതിലുണ്ടായ മാനസിക വിഷമത്താലാണ് ജീവനൊടുക്കുന്നതെന്നും രഘുറാമിന്റെ പോക്കറ്റിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പിലുണ്ട്.

മരണത്തിനു കാരണക്കാരായവർ ബിജെപി, കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക നേതാക്കളാണെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്നും കൊച്ചി പൊലീസിനു വിവരം കൈമാറിയെന്നും പഴനി അടിവാരം പൊലീസ് അറിയിച്ചു. മൃതദേഹം പഴനി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS