ADVERTISEMENT

മണ്ണാർക്കാട് ∙ പീഡനക്കേസ് വിസ്താരത്തിനിടെ അതിജീവിത കോടതിയിൽ കുഴഞ്ഞു വീണു. കോടതി നിർദേശപ്രകാരം ചികിത്സ നൽകിയ ശേഷം പൊലീസ് വീട്ടിലെത്തിച്ചു. കൊല്ലങ്കോട് പൊലീസ് റജിസ്റ്റർ ചെയ്ത പീഡനക്കേസിന്റെ വിസ്താരത്തിനിടെ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിൽ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. 

പബ്ലിക് പ്രോസിക്യൂട്ടർ പി.ജയന്റെ ചീഫ് വിസ്താരം കഴിഞ്ഞ ശേഷം പ്രതിഭാഗം അഭിഭാഷകൻ വിസ്താരം തുടരുന്നതിനിടെ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ജഡ്ജി കെ.എം.രതീഷ്കുമാർ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകാനും സുരക്ഷിതമായി വീട്ടിലെത്തിക്കാനും മണ്ണാർക്കാട് ഡിവൈഎസ്പിയുടെ ചുമതലയുള്ള അഗളി ഡിവൈഎസ്പി എൻ.മുരളീധരനു നിർദേശം നൽകി.

രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നാണു കുഴഞ്ഞുവീണത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഡിവൈഎസ്പി സ്വന്തം ചെലവിൽ ടാക്സി വാഹനം ഏർപ്പെടുത്തി വീട്ടിലെത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com