ADVERTISEMENT

പാലക്കാട് ∙ കായിക മേഖലയുടെയും താരങ്ങളുടെയും ഉന്നമനത്തിനു പുതിയ പദ്ധതികൾ നടപ്പാക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി കേരള സ്റ്റേറ്റ് ബോൾ ബാഡ്മിന്റൻ അസോസിയേഷനും ജില്ലാ ബാഡ്മിന്റൻ അസോസിയേഷനും കെബിഎസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൻ ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.പ്രേം കുമാർ എംഎൽഎ അധ്യക്ഷനായി. പുതുപ്പരിയാരം പഞ്ചായത്ത് അധ്യക്ഷ ആർ.ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ വി.ആർ.സ്വപ്ന, പ്രിയ മണികണ്ഠൻ, മുട്ടിക്കുളങ്ങര കെഎപി–രണ്ട് ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റ് ബി.എഡിസൺ, ബാഡ്മിന്റൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.ഹെൻറി, സെക്രട്ടറി എസ്.ഗോപകുമാർ, കെ.കൃഷ്ണദാസ്, കെ.സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ടീമുകൾ:

വനിതാ വിഭാഗം: പാലക്കാട്, വയനാട്, കോട്ടയം, തൃശൂർ, തിരുവനന്തപുരം, എറണാകുളം.

പുരുഷ വിഭാഗം: പാലക്കാട്, കൊല്ലം, വയനാട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com