സ്വർണമാല ചെളി കളയാനെന്ന പേരിൽ രാസലായനിയിൽ മുക്കി, പരിശോധിച്ചപ്പോൾ‌ കുറവ്; തട്ടിപ്പിങ്ങനെ

Handcuff
രവികുമാർ ഷാ
SHARE

എലവഞ്ചേരി ∙ സ്വർണമാലയിലെ ചെളി നീക്കം ചെയ്യാമെന്നു വാഗ്ദാനം നൽകി രാസലായനിയിൽ മുക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. അരറിയ മട്ടിയാൻധമ സ്വദേശി രവികുമാർ ഷാ (24) ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്നയാൾ കടന്നുകളഞ്ഞു.

പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ കൊച്ചന്റെ ഭാര്യ പൊന്നുവിന്റെ (84) സ്വർണമാലയാണു രാസ വസ്തുവിൽ മുക്കി തട്ടിപ്പിനു ശ്രമിച്ചത്. രണ്ടേകാൽ പവൻ വരുന്ന സ്വർണമാല ചെളി കളയാനെന്ന പേരിൽ രാസലായനിയിൽ മുക്കി വച്ച രണ്ടംഗ സംഘം കുറച്ചു സമയത്തിനു ശേഷം തുറന്നാൽ മതിയെന്നു പറഞ്ഞു കടലാസിൽ പൊതിഞ്ഞു തിരികെ നൽകി. സംശയം തോന്നി പൊതി തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണത്തിൽ കുറവുവന്നതായി മനസ്സിലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS