യുപി വിഭാഗം മലയാള നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം. ‘മീൻ കൊട്ടയിലെ സുബർക്കം’ എന്ന നാടകത്തിലൂടെ മികച്ച നടനായി റിതുൻ തിരഞ്ഞെടുക്കപ്പെട്ടു.
ഒറ്റപ്പാലം∙ നിളയോര നഗരത്തിൽ കൗമാര കലോത്സവത്തിന് അരങ്ങുണർന്നു. ഒറ്റപ്പാലം എൻഎസ്എസ്കെപിടി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലും എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുമായി തയാറാക്കിയ 14 വേദികളിലാണു കലാ മത്സരങ്ങൾ. എൻഎസ്എസ് സ്കൂളിൽ നാലും എൽഎസ്എൻ സ്കൂളിൽ ഒൻപതും വേദികൾ ഒരുങ്ങി. എൽഎസ്എൻ സ്കൂളിനു സമീപത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് വളപ്പിലാണു മറ്റൊരു വേദി. സ്റ്റേജിതര മത്സരങ്ങൾക്ക് 20 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ചെണ്ട, പഞ്ചവാദ്യ മത്സരങ്ങൾ കണ്ണിയംപുറത്തെ സർക്കാർ സവിശേഷ വിദ്യാലയത്തിലും ബാൻഡ് വാദ്യം മന്നം മെമ്മോറിയൽ സ്കൂളിലുമാണ്. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഉൾപ്പെടെ 278 ഇനങ്ങളിലാണു 4 ദിവസത്തെ മത്സരങ്ങൾ. 12 ഉപജില്ലകളിൽ നിന്നുള്ള 6728 പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും.- ചിത്രങ്ങളിലൂടെ...
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം അറബിക് നാടകത്തിൽനിന്ന്. ചിത്രം∙ ജിൻസ് മൈക്കിൾ
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ സദസിൽ നിന്നുള്ള കാഴ്ച. ചിത്രം∙ ജിൻസ് മൈക്കിൾ
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം മോണോആക്ടിൽ നിന്നുള്ള വിവിധ ഭാവങ്ങൾ. ചിത്രം∙ ജിൻസ് മൈക്കിൾ
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽനിന്ന്. ചിത്രം∙ സിബു ഭുവനേന്ദ്രൻ
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽനിന്ന്. ചിത്രം∙ സിബു ഭുവനേന്ദ്രൻ
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽനിന്ന്. ചിത്രം∙ സിബു ഭുവനേന്ദ്രൻ
കലോത്സവത്തിൽ സ്കിറ്റ് അവതരിപ്പിച്ച കുട്ടികൾ വേദിക്കു സമീപമുള്ള ഒറ്റപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു മുന്നിൽ.
ഒറ്റപ്പാലത്ത് നടക്കുന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ആലത്തൂർ വിഎസ്എസ് ഗുരുകുലം വിദ്യാർഥികൾ. ചിത്രം∙ ജിൻസ് മൈക്കിൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.