പെൺകുട്ടിയെ പ്രണയക്കുരുക്കിൽപെടുത്തി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു; അറസറ്റ്

സൽമാനുൾ ഫാരിസ്.
സൽമാനുൾ ഫാരിസ്.
SHARE

പാലക്കാട് ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത വയനാട് സ്വദേശിനിയെ പ്രണയക്കുരുക്കിൽപെടുത്തി പാലക്കാട്ടെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ടു പുരയ്ക്കലിൽ സൽമാനുൾ ഫാരിസിനെ (23) ആണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 24നാണ് കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്തത്.

പ്രതി തന്റെ വിലാസം പോലും മറച്ചുവച്ചാണു പെൺകുട്ടിയുമായി അടുപ്പത്തിലായത്. കേസെടുത്തെങ്കിലും ഇയാളെക്കുറിച്ചു വിവരം ലഭിക്കാതായതോടെ പൊലീസും കുഴങ്ങി.പിന്നീട് ഇയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വഴി പൂർണവിലാസം പൊലീസിനു ലഭിച്ചു. നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

എന്നാൽ, പെൺകുട്ടി പരാതി നൽകിയതറിഞ്ഞു പ്രതി ഒളിവിൽ പോയി. പിന്നീട് തമിഴ്നാട്ടിലേക്കു മുങ്ങാനുള്ള ശ്രമത്തിനിടെയാണു പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ആർ.സുജിത്ത്കുമാർ, സീനിയർ സിപിഒ വി.ബിജു, എം.കലാധരൻ, സിപിഒ അബ്ദുൽ സത്താർ, പി.മണികണ്ഠദാസ്, ആർ.രഘു, എസ്.നൗഷാദ്, വി.സുസ്മിത, നാട്ടുകൽ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എ.സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS