പാലക്കാട് ∙ മിൽമ പാൽ വിലവർധന നാളെ പ്രാബല്യത്തിൽ വരും. തൈരിനും നാളെ മുതൽ വില കൂടും. പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും.
വർധന ഇങ്ങനെ
- ടോൺഡ് മിൽക്ക് 500 മില്ലി ലീറ്റർ (ഇളം നീല പായ്ക്കറ്റ് ) പഴയ വില–22 പുതിയ വില–25
- ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല)– പഴയ വില–23, പുതിയ വില–26
- കൗ മിൽക്ക് (പശുവിൻ പാൽ)–പഴയ വില –25 പുതിയ വില–28
- ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്റർ (വെള്ള പായ്ക്കറ്റ് ) പഴയത് 25 രൂപ, പുതിയത് 28
ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും നാളെ മുതൽ നൽകുന്ന പാലിൽ ലഭ്യമാകും. പാൽവില കൂട്ടിയെങ്കിലും ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള ചാർട്ട് മിൽമ പുനർനിർണയിച്ചപ്പോൾ വാഗ്ദാനം ചെയ്ത വർധന ലഭിക്കില്ലെന്നു കർഷകരും ക്ഷീരസംഘം ഭാരവാഹികളും കുറ്റപ്പെടുത്തുന്നു. പാൽവിലയുടെ നേട്ടം പൂർണമായും ലഭ്യമാകുന്ന രീതിയിലല്ല ചാർട്ടെന്നും കുറ്റപ്പെടുത്തുന്നു. എന്നാൽ, ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന രീതിയിൽ തന്നെയാണ് ചാർട്ട് തയാറാക്കിയിരിക്കുന്നതെന്നു മിൽമ പറയുന്നു.
ഗുണഫലം ഇങ്ങനെ
- ക്ഷീരകർഷകൻ – 5.025 രൂപ ( 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന്)
- ക്ഷീരസംഘം–0.345
- ഏജന്റുമാർ– 0.345
- ക്ഷേമനിധി–0.045
- മിൽമ–0.210
- പ്ലാസ്റ്റിക് നിർമാർജനപ്രക്രിയ–0.030