പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ റിമാൻഡ് ജനുവരി 4 വരെ നീട്ടി. കേസ് വീണ്ടും അന്നു പരിഗണിക്കും. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട് റിമാൻഡിലുള്ള പ്രതികളെ ഇന്നലെ ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസിങ് മുഖേനയാണ് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എൽ.ജയ്‌വന്ത് മുൻപാകെ ഹാജരാക്കിയത്. ശബ്ദ പരിശോധനയ്ക്കുള്ള അപേക്ഷയും പ്രതികളിൽ ചിലരുടെ ജാമ്യാപേക്ഷയും ഡിസംബർ 2നു കോടതി പരിഗണിക്കും.
ഇതിനിടെ ശ്രീനിവാസൻ വധക്കേസിലെ 13–ാം പ്രതി കാജാഹുസൈനെ അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (3) നാലു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ വിട്ടു.