ADVERTISEMENT

ക്ഷീര കർഷക സംഗമം ലോഗോ 

കോങ്ങാട് ∙ ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ലോഗോ പ്രകാശനം കെ.ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി.സേതുമാധവൻ, പഞ്ചായത്ത് അധ്യക്ഷൻ ടി.അജിത്ത്, ക്ഷീര വികസന വകുപ്പ് പാലക്കാട് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയ സുജീഷ്, അസി.ഡയറക്ടർ എൻ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.    തിരൂർ തുമരക്കാവ് എഎൽപി സ്കൂളിലെ അധ്യാപകൻ അസ്‌ലാം തിരൂർ തയാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. ജില്ലാ ക്ഷീര സംഗമം കേരളശ്ശേരി സെന്റർ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ 11 മുതൽ 16 വരെ നടക്കും.

യൂത്ത് ക്ലബ് അവാർഡിന് അപേക്ഷിക്കാം

പാലക്കാട്∙ യുവജന കായികക്ഷേമ മേഖലകളിൽ  മികച്ച പ്രവർത്തനം നടത്തിയ ക്ലബ്ബുകൾക്ക് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷിക്കാം.    അപേക്ഷ വിശദാംശങ്ങളും ഫോട്ടോകളും വിഡിയോകളും പത്രക്കട്ടിങ്ങുകളും വരവു ചെലവ് കണക്കുകളും സഹിതം ഡിസംബർ 10നകം ജില്ലാ യൂത്ത് ഓഫിസർ, നെഹ്‌റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്, പാലക്കാട്-678001 വിലാസത്തിൽ നൽകണം. വിശദവിവരങ്ങളും മാതൃകാ ഫോറവും nykpalakkad2020@gmail.com-ലും 9497650495 ലും ലഭിക്കും.

സ്‌കോളർഷിപ്

പാലക്കാട് ∙ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കു പഠന സഹായത്തിനുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ 80% മാർക്കോടെ വിജയിച്ച വിദ്യാർഥികൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ, മെഡിക്കൽ / എൻജിനീയറിങ് / പാരാമെഡിക്കൽ / നഴ്സിങ് / എംബിഎ / എംസിഎ കോഴ്സുകൾ തുടങ്ങി ഉപരിപഠനത്തിനു ചേരുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ നിന്നോ ട്രേഡ് യൂണിയൻ ഭാരവാഹികളിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കും. ഫോൺ: 0491 2505170.

കെൽട്രോൺ കോഴ്സ്

പാലക്കാട് ∙ കെൽട്രോണിന്റെ പാലക്കാട് നോളജ് സെന്ററിൽ എസ്എസ്എൽസി, പ്ലസ്ടുക്കാർക്ക് ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ, ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ടെക്നിക്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ‌സർട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ  എത്തണം. 0491 2504599, 9847597587.

അസിസ്റ്റന്റ് ഒഴിവ്

പാലക്കാട്∙ സാമൂഹികനീതി വകുപ്പിൽ നേർവഴി പദ്ധതിയിൽ പ്രൊബേഷൻ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. എംഎസ്ഡബ്ല്യു ആണ് യോഗ്യത.  അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മൂന്നിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം ഫോൺ: 9745803253.

യോഗ ട്രെയിനർ നിയമനം

മുണ്ടൂർ ∙ ഗവ.ഹോമിയോ ആശുപത്രിയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് യോഗ ട്രെയിനർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടിക്കാഴ്ച 16 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫിസിൽ.

ഓംബുഡ്സ്മാൻ സിറ്റിങ് 15ന്

ചെർപ്പുളശ്ശേരി ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി സ്വീകരിക്കുന്നതിനു വെള്ളിനേഴി പഞ്ചായത്തിൽ 15ന് ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com