മണ്ണാർക്കാട് ∙ ലോകകപ്പിന്റെ മാതൃകയുണ്ടാക്കി ശ്രദ്ധേയനായി എട്ടാം ക്ലാസുകാരൻ ഷാദിൻ. ഇഷ്ട ടീം കപ്പ് നേടുമെന്നു വാശിപിടിക്കുന്ന ആരാധകർക്കിടയിൽ ഒരു കപ്പു തന്നെ സ്വന്തമായി ഉണ്ടാക്കുകയായിരുന്നു മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരൻ.
പ്ലാസ്റ്റർ ഓഫ് പാരിസ്, പേപ്പർ എന്നിവ ഉപയോഗിച്ചാണു നിർമാണം. കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേശിയും ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂർ കോൽകളത്തിലിന്റെ മകനാണു ഷാദിൻ.