കയ്യേറ്റം ഒഴിപ്പിക്കൽ: സർക്കാർ ഓഫിസിന്റെ മതിലും പൊളിച്ചു

റോഡ് വീതി കൂട്ടുന്നതിനു ഷൊർണൂർ പൊതുവാൾ ജംക്‌ഷനിലെ പിഡബ്ല്യുഡി ഓഫിസിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കിയപ്പോൾ.
റോഡ് വീതി കൂട്ടുന്നതിനു ഷൊർണൂർ പൊതുവാൾ ജംക്‌ഷനിലെ പിഡബ്ല്യുഡി ഓഫിസിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കിയപ്പോൾ.
SHARE

ഷൊർണൂർ∙ സംസ്ഥാന പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുള്ള റോഡ് വീതി കൂട്ടലിന് ആദ്യം പൊളിച്ചത് പൊതുമരാമത്ത് ഓഫിസിന്റെ മതിൽ. കൊടുങ്ങല്ലൂർ–ഷൊർണൂർ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ഷൊർണൂർ എസ്എംപി ജം‌ക്‌ഷൻ റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടൽ തുടങ്ങിയപ്പോഴാണ് മതിൽ പൊളിച്ചത്.

പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. നേരത്തെ കഴിഞ്ഞ ഏപ്രിലിൽ ചില കെട്ടിട ഉടമകൾക്ക് കയ്യേറ്റം നീക്കാൻ ആവശ്യപ്പെട്ട് ഹൈവേ അതോറിറ്റി നോട്ടിസ് നൽകിയിരുന്നു. സ്വന്തം നിലയ്ക്ക് തന്നെ ചിലർ പൊളിച്ചു നീക്കി.

തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പണി തുടങ്ങിയ ഉടൻ പൊളിച്ചത് സർക്കാർ ഓഫിസിന്റെ മതിലും. പൊതുവാൾ ജംക്‌ഷൻ മുതൽ ഭാരതപ്പുഴ പാലം വരെയുള്ള 1200 മീറ്റർ റോഡിന്റെ നവീകരണമാണ് പുരോഗമിക്കുന്നത്. 2.5 കോടിയാണ് എസ്റ്റിമേറ്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS