ADVERTISEMENT
നെന്മാറ ∙ നെന്മാറ സ്വദേശിയിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ അവുക്കുഴിയിൽ വീട്ടിൽ നിയാസ് (25) ആണ് പിടിയിലായത്. നെന്മാറ കോക്കോട് വീട്ടിൽ സുരേഷ്കുമാറിന്റെ പണമാണു നഷ്ടപ്പെട്ടത്.  തൃശൂരിലെ സ്വകാര്യ ജ്വല്ലറിയിലെ പങ്കാളിത്ത ഓഹരി നൽകാമെന്നു തെറ്റിദ്ധരിപ്പിച്ച് ഒക്ടോബർ 6നു സുരേഷ് കുമാറിൽ നിന്നു പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. വിവിധ ജില്ലകളിലായി ഒട്ടേറെപ്പേരെ സമാനരീതിയിൽ തെറ്റിദ്ധരിപ്പിച്ചു 2 കോടിയോളം രൂപ തട്ടിയ കേസുകൾ നിയാസിന്റെ പേരിലുണ്ടെന്നു പൊലീസ് പറഞ്ഞു. തൃശൂർ കൊരട്ടിയിൽ നിന്നു സബ് ഇൻസ്പെക്ടർ എംസി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com