ADVERTISEMENT
ആലത്തൂർ ∙ നിയന്ത്രണം വിട്ട വാൻ ഇടിച്ച് ഒരാൾ മരിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന എരിമയൂർ കൂട്ടാല കവറപ്പുര കൃഷ്ണൻ (61) ആണു മരിച്ചത്. കൂട്ടാല ജംക്‌ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. റോഡരികിൽ മുച്ചക്ര വാഹനത്തിൽ ഇരിക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരനായ അരണക്കോട് കൃഷ്ണനെയും ഇടിച്ച ശേഷം സമീപത്തുള്ള ബാർബർ ഷോപ്പിന്റെ തൂണും തകർത്താണു വാൻ നിന്നത്. വണ്ടിയുടെ അടിയിൽ കുടുങ്ങിയ കൃഷ്ണനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റ കൃഷ്ണനെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. മുളവെട്ടു തൊഴിലാളിയാണ് മരിച്ച കൃഷ്ണൻ. ഭാര്യ: ചെല്ല. മക്കൾ: രമേഷ്, ബിന്ദു. മരുമക്കൾ: അനിത, പ്രകാശൻ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com