ADVERTISEMENT

അലനല്ലൂർ∙ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി ഇത്തവണ ഫിഫ നടത്തിയ ഫാൻ കപ്പ് മത്സരങ്ങളിലെ രണ്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് പി. ജിഷാദ്. നവംബർ 28 മുതൽ ഡിസംബർ 2 വരെയാണ് ലോകകപ്പ് യോഗ്യത നേടിയ രാജ്യങ്ങളിലെ ആരാധകരുടെ ടീമുകളുടെ മത്സരം നടന്നത്.

ഓരോ രാജ്യങ്ങളില്‍ നിന്നും ഫിഫ തിരഞ്ഞെടുക്കുന്ന കളിക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്. ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ അതേ മാതൃകയിൽ ഫിക്സ്ചർ തയാറാക്കി അരമണിക്കൂർ വീതമുള്ള ഫൈവ്സ് മത്സരങ്ങളാണു നടത്തിയത്. ഇതിൽ എട്ടംഗ റഫറി പാനലിൽ ഇടം നേടിയ നാലു മലയാളികളിൽ ഒരാളാണ് എടത്തനാട്ടുകര കാപ്പുപറമ്പിലെ പാലേങ്ങാട്ടു പറമ്പില്‍ ഉമ്മറിന്റെ മകൻ ജിഷാദ് (33) .

അലനല്ലൂർ ഗവ ഹൈസ്കൂളിലെ മുൻ കായികാധ്യാപകൻ പി. സുരേന്ദ്രന്റെ കൂടെ സഹപരിശീലകനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ നാല് വർഷമായി ഖത്തറിൽ റഫറിയായി ജോലി ചെയ്യുന്ന ജിഷാദ് ഫിഫ നേരിട്ട് നടത്തുന്ന മത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ചത് സ്വപ്നതുല്യ നേട്ടമായിട്ടാണു കാണുന്നത്. ഖത്തർ, വെയിൽസ്, പോളണ്ട്, മൊറോക്കോ എന്നീ  രാജ്യങ്ങളുടെ ആരാധകരുടമത്സരങ്ങളാണു ജിഷാദ് നിയന്ത്രിച്ചത്. ഫൈനലിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി പോളണ്ടാണു ഫിഫ ഫാൻ കപ്പ് നേടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com