ഇടതു സർക്കാർ ജനത്തിന് ബാധ്യതയായി: യുഡിഎഫ്

HIGHLIGHTS
  • പ്രതിഷേധവുമായി കലക്ടറേറ്റ് ധർണ
meetingimage
സംസ്‌ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളടക്കമുള്ള നടപടികളിൽ പ്രതിഷേധിച്ച് യു‍ഡിഎഫിന്റെ നേതൃത്വത്തിൽ പാലക്കാട് കലക്‌ടറേറ്റിനു മുന്നിൽ നടത്തിയ ധർണ വി.എസ്.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ അർഹർക്കു ജോലി നിഷേധിച്ചും പിൻവാതിൽ നിയമനം നടത്തിയും കർഷക ദ്രോഹ നിലപാടുകൾ തുടർന്നും വിലക്കയറ്റം നിയന്ത്രിക്കാതെയും സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങൾക്കു ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുല്ല അധ്യക്ഷനായി. നാഷനൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ മുഖ്യ പ്രഭാഷണം നടത്തി. മുന്നണി കൺവീനർ പി.ബാലഗോപാൽ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി.പോളി, മുൻ എംഎ‍ൽഎ

കെ.എ.ചന്ദ്രൻ, കേരള കോൺഗ്രസ് (ജെ) സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഡി.ജോസഫ്, ടി.എം.ചന്ദ്രൻ, കെ.രാജൻ (ആർഎസ്പി), പി.കലാധരൻ (സിഎംപി), ജോബി ജോൺ (കേരള കോൺഗ്രസ്), ബി.രാജേന്ദ്രൻ നായർ (ഫോർവേഡ് ബ്ലോക്ക്), സുരേഷ് വേലായുധൻ, വേണു കൊങ്ങോട്ട് (ഡിസികെ), സി.എം.കുഞ്ഞിമൊയ്തു (നാഷനൽ ജനതാദൾ), പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ (കോൺഗ്രസ്) എന്നിവർ പ്രസംഗിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS