ADVERTISEMENT

പ്രകടനം നടത്തി

ചിറ്റൂർ∙ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിനോടുള്ള പൊലീസിന്റെ സമീപനത്തിനെതിരെ  നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.എസ്.ശിൽപ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീക്ക് അത്തിക്കോട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.സാജൻ, എൻ.സി.സനാതനൻ, മുരുകേഷ് പാലത്തുള്ളി, യു.ജിതിൻ, കെ.വിനീഷ്, മനോജ്, റസൂൽ, അജയ് കൃഷ്ണ, ഫിറോസ് ഖാൻ, എസ്.പ്രദീഷ്, കെ.ക്രിതിൽ, വത്സൻ, വൈശാഖ്, സുനിൽ കുമാർ, മുരളി തറക്കളം, ആർ.കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.

തൊഴിൽസഭ ആരംഭിച്ചു

പൊൽപുള്ളി∙ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ആരംഭിച്ച തൊഴിൽസഭ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി മാതൃകയായി 12–ാം വാർഡിൽ തൊഴിൽ സഭ നടന്നു. വൈസ് പ്രസിഡന്റ് ആർ.പ്രസീദ അധ്യക്ഷയായി. കെ.സുബ്രഹ്മണ്യൻ, ആർ.ശിവാനന്ദ്, സുധീഷ് സുബ്രഹ്മണ്യൻ, പി.ഗൗതം, എൻ.രാധിക, എം.നിവ്യ, പി.വി.സഹദേവൻ എന്നിവർ പ്രസംഗിച്ചു.

പ്രകടനം നടത്തി

ചിറ്റൂർ∙ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിനോടുള്ള പൊലീസിന്റെ സമീപനത്തിനെതിരെ  നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.എസ്.ശിൽപ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീക്ക് അത്തിക്കോട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.സാജൻ, എൻ.സി.സനാതനൻ, മുരുകേഷ് പാലത്തുള്ളി, യു.ജിതിൻ, കെ.വിനീഷ്, മനോജ്, റസൂൽ, അജയ് കൃഷ്ണ, ഫിറോസ് ഖാൻ, എസ്.പ്രദീഷ്, കെ.ക്രിതിൽ, വത്സൻ, വൈശാഖ്, സുനിൽ കുമാർ, മുരളി തറക്കളം, ആർ.കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.

ഗതാഗതം നിരോധിച്ചു

ഇരട്ടക്കുളം∙ വാണിയംപാറ റോഡിൽ തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നതിനാൽ മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പുളിങ്കൂട്ടം മുതൽ ഇരട്ടക്കുളം വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇരട്ടക്കുളം-വാണിയംപാറ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ദേശീയപാത വഴിയോ വടക്കഞ്ചേരി-പുളിങ്കൂട്ടം വഴിയോ പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com