ADVERTISEMENT

 പാലക്കാട് ∙ പൊള്ളാച്ചി റൂട്ടിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള മൂന്നു ട്രെയിനുകളുടെ   സമയത്തിൽ നാളെ മുതൽ ചെറിയ മാറ്റം വരുന്നു.

∙ 22651 ചെന്നൈ സെൻട്രൽ – പാലക്കാട് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാളെ മുതൽ രാവിലെ 07.55ന് പൊള്ളാച്ചിയിൽ നിന്നു പുറപ്പെടും.   8.43ന് പാലക്കാട് ടൗണിലും 9.30ന് ജംക്‌ഷനിലുമെത്തും. തിരിച്ചുള്ള 22652 ചെന്നൈ എക്സ്പ്രസ് വൈകിട്ട് 4.10ന് പാലക്കാട് ജംക്‌ഷനിൽ   നിന്നു പുറപ്പെട്ട് 4.20ന് ടൗണിലും 5.25ന് പൊള്ളാച്ചിയിലുമെത്തും.

∙16731 തിരുച്ചെന്തൂർ എക്സ്പ്രസ് രാവിലെ ആറു മണിക്കാണു പാലക്കാട് ജംക്‌ഷനിൽ നിന്നു പുറപ്പെടുക. മറ്റു സ്റ്റേഷനുകളിലെ സമയം:   പാലക്കാട് ടൗൺ 6.10, പുതുനഗരം 6.23, കൊല്ലങ്കോട് 6.32, മുതലമട 6.41, മീനാക്ഷിപുരം 6.50, പൊള്ളാച്ചി 7.10. തിരിച്ചുള്ള 16732 പാലക്കാട്   എക്സ്പ്രസ് രാത്രി എട്ടു മണിക്കാണു പൊള്ളാച്ചിയിൽ നിന്നു പുറപ്പെടുക. മീനാക്ഷിപുരം 8.16, മുതലമട 8.25, കൊല്ലങ്കോട് 8.34, പുതുനഗരം   8.42, പാലക്കാട് ടൗൺ 8.56. രാത്രി 9.45ന് പാലക്കാട് ജംക്‌ഷനിലെത്തും.

∙ 16344 തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് പതിവുപോലെ രാവിലെ 5.35ന് പൊള്ളാച്ചിയിലെത്തും. പാലക്കാട്ടു നിന്നുള്ള   സമയത്തിൽ മാറ്റമില്ല. 16344 മധുര – തിരുവനന്തപുരം എക്സ്പ്രസ് വൈകിട്ട് 07.05ന് പൊള്ളാച്ചിയിൽ നിന്ന് 07.30ന് കൊല്ലങ്കോട്ടു നിന്നു   പുറപ്പെടും. പാലക്കാട് ടൗണിൽ 7.55നും ജംക്‌ഷനിൽ എട്ടരയ്ക്കും എത്തും. ഒൻപതു മണിക്ക് അവിടെനിന്നു പുറപ്പെട്ട് 9.35ന്   ഒറ്റപ്പാലത്തെത്തും. തുടർന്നുള്ള സമയങ്ങളിൽ മാറ്റമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com