ADVERTISEMENT

ഒറ്റപ്പാലം∙ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കാട്ടുതീ തടയാനുള്ള നടപടികൾ പൂർത്തിയായി. കാട്ടുതീക്കു‍ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പുൽക്കാടുകൾ തീയിട്ടുനശിപ്പിക്കുന്ന പ്രവർത്തനങ്ങളും (കൺട്രോൾ ബേണിങ്) ബോധവൽക്കരണവുമാണു വനംവകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. അനങ്ങൻമല ഉൾപ്പെടെ ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ പരിധിയിലെ 41 വനമേഖലകളിലായിരുന്നു പ്രതിരോധ നടപടികൾ. 10 മുതൽ 1000 ഹെക്ടർ വരെ വിസ്തൃതിയുള്ള മലനിരകളാണിത്. ആകെ വനമേഖലയെ 7 ബ്ലോക്കുകളാക്കി തിരിച്ചു 150 ഹെക്ടർ ഭൂമിയിലായിരുന്നു കാട്ടുതീ പ്രതിരോധം. 

മലനിരകളിലെ വലിയ പുൽമേടുകൾ വെട്ടിത്തിരിച്ചാണ് തീയിട്ടു നശിപ്പിച്ചത്. വേനൽ മാസങ്ങളിലെ അനിയന്ത്രിതമായ കാട്ടുതീയിൽ വനസമ്പത്ത് കത്തിനശിക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണു വനംവകുപ്പ് മുൻകൂട്ടി  ‘ഫയർ പ്ലാൻ’ തയാറാക്കി തീയിട്ടത്. കാട്ടുതീ തടയാനായി വനമേഖലയോടു ചേർന്ന ജനവാസമേഖലകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായും ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജിയാസ് ജമാലുദീൻ ലബ്ബ അറിയിച്ചു. രാത്രിസമയങ്ങളിൽ വാച്ചർമാർ വനപ്രദേശങ്ങളിൽ പട്രോളിങ് നടത്തും. ഇതിനായി 22 വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. 

കാട്ടുതീ തടയൽ പദ്ധതി വിജയകരം
പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിൽ കാട്ടുതീ തടയാൻ വനം വകുപ്പ് തയാറാക്കിയ പദ്ധതി വിജയകരമെന്നു പ്രാഥമിക വിലയിരുത്തൽ. ഇരു താലൂക്കുകളിലും കഴിഞ്ഞ വർഷവും ഈ വർഷവും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു വനംവകുപ്പ് അറിയിച്ചു. ഇതിനു മുൻപുള്ള വർഷങ്ങളിൽ തീപിടിത്തങ്ങൾ ആവർത്തിച്ചതോടെയാണു പരിഹാര നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com