പാലക്കാട് ∙ ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള വഴിയോര കച്ചവടക്കാരന്റെ 10,000 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് കടന്നു. പാലക്കാട് റോബിൻസൺ റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഈറോഡ് സ്വദേശി മായാ കണ്ണന്റെ (60) 40 സമ്മർ ബംപർ ലോട്ടറികളാണു മോഷണം പോയത്. ജില്ലാ ആശുപത്രി പരിസരത്തു കച്ചവടം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 10നാണു സംഭവം. ടിക്കറ്റുകൾ വാങ്ങി പരിശോധിച്ച യുവാവ് അതുമായി ഓടുകയായിരുന്നു. സൗത്ത് പൊലീസ് കേസെടുത്തു.
ലോട്ടറി ടിക്കറ്റുകൾ വാങ്ങാനെത്തി, മോഷ്ടിച്ചു കടന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.