കഞ്ചാവ് കടത്തൽ: 2 പേർ അറസ്റ്റിൽ

muhamad-faisuden
മുഹമ്മദ് ഫൈസലും പുലാശ്ശേരി അണ്ടിക്കാട്ടിൽ ഷംസുദ്ദീനും.
SHARE

കൊപ്പം ∙ കഞ്ചാവ് കടത്തലും സൂക്ഷിക്കലും കൊപ്പം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് കൊപ്പത്ത് നടത്തിയ റെയ്‌ഡിൽ ആണ് രണ്ടു പേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 50 ഗ്രാം കഞ്ചാവ് കൈവശം വച്ചു കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊപ്പം പുലാശേരി അണ്ടിക്കാട്ടിൽ ഷംസുദീനെയും, 1. 350 ഗ്രാം കഞ്ചാവ് സൂക്ഷിച്ചു വച്ചതിന് കൊപ്പം സങ്കേതത്തിൽ മുഹമ്മദ് ഫൈസലിനെയുമാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ പിടിക്കപ്പെട്ടത്. ചില്ലറ കച്ചവടക്കാർക്ക് നൽകാനായി കഞ്ചാവ് സൂക്ഷിച്ചു വച്ചു വിതരണം ചെയ്യുന്ന ആളാണ് മുഹമ്മദ് ഫൈസലെന്നും ഇതുമായി ബന്ധപ്പെട്ട്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരുന്നതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പട്ടാമ്പി എക്സൈസ് ഇൻസ്‌പെക്ടർ കെ.ഹരീഷ് പറഞ്ഞു.

എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫിസർ പി.സൽമാൻ വി.റെസാലി, സിവിൽ എക്സൈസ് ഓഫിസർമാരായ എ.രാജേഷ്, കെ.റായി, സി.ജയപ്രകാശ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സി.പൊന്നുവാവ എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS