മണ്ണാർക്കാട്∙ മണ്ണാർക്കാട് ആശുപത്രിപ്പടിയിലെ പെട്ടിക്കട കത്തി നശിച്ചു. താലൂക്ക് ആശുപത്രിയിലേക്കു തിരിയുന്ന കവലയിലെ കാസിം സ്റ്റോറാണ് കത്തി നശിച്ചത്.
കഴിഞ്ഞ രാത്രി തന്നെയും സഹോദരനെയും ഒരാൾ മർദിച്ചതായി ഉടമ കാസിം പറഞ്ഞു. കട തീവച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.