അയിലക്കുന്നിലെ ഖനനത്തിനെതിരെ പട്ടിത്തറ പഞ്ചായത്തിൽ പ്രമേയം

red-stone
പട്ടിത്തറ പഞ്ചായത്തിലെ അയിലകുന്നിൽ ചെങ്കൽ ഖനനം നടക്കുന്ന ക്വാറികളിലൊന്ന്.
SHARE

കുമരനല്ലൂർ ∙  പട്ടിത്തറ വില്ലേജിലെ തലക്കശ്ശേരി അയിലക്കുന്നിലെ ചെങ്കൽ ഖനനത്തിനെതിരെ പഞ്ചായത്തിൽ പ്രമേയം. അയിലകുന്നിലും പരിസരത്തും കുറച്ച് സഥലത്തിന് നേടിയെടുത്ത അനുമതിയുടെ മറവിൽ‍ വ്യാപകമായി ചെങ്കല്ല് ഖനനം നടക്കുകയാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ഈ കുന്നിൽ വ്യാപകമായ തോതിൽ ഖനനം നടത്തുന്നത് മൂലം മണ്ണ് ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ഉരുൾപൊട്ടലിലുള്ള സാധ്യതയും കൂടുതലാണ്. കുന്നിൻ താഴ്‌വരയിലെ കോളനി നിവാസികൾ ഉൾപ്പെട‌െയുള്ള

ഒട്ടേറെ കുടുംബങ്ങൾ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. പ്രദേശത്തെ  കടുത്ത വരൾച്ചയിലേക്കുകൂടി നയിക്കുന്ന സാഹചര്യത്തിൽ ഇവിടെ നൽകിയ ഖനന അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കെ.ശശിരേഖ അവതിരിപ്പിച്ച  പ്രമേയം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 

ഖനനം നിർത്തണം

പട്ടിത്തറ ∙ നൂറുകണക്കിന് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന അയിലകുന്നിലെ ചെങ്കൽ ഖനനം അടിയന്തരമായി നിർത്തിവയ്പ്പിക്കണമെന്ന് പട്ടിത്തറ മണ്ഡ‍ലം കോൺഗ്രസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. അനുമതി നൽകും മുൻപ് കൃത്യമായ പരിശോധനയും പരിസ്ഥിതി പഠനവും നടത്തണെന്നും യോഗം ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS