കലാസാഗർ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു

kalamandalam-krishnankutty
SHARE

ഷൊർണൂർ ∙  കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി  തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ്  എന്നീ  കലാവിഭാഗങ്ങളിൽ പ്രാവീണ്യം  തെളിയിച്ച കലാകാരന്മാരെയുമാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്.  

40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തിൽ സ്ഥിര താമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. നാമനിർദ്ദേശങ്ങൾ ഏപ്രിൽ 28നു മുൻപായി സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ (679523) എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ തൊണ്ണൂറ്റിയൊൻപതാം ജന്മവാഷിക ദിനമായ മെയ് 28നു പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS