ഗോവിന്ദാപുരത്ത് വേണ്ടത്ര രേഖകളില്ലാത്ത 7.5 ലക്ഷം രൂപ പിടികൂടി
Mail This Article
×
കൊല്ലങ്കോട് ∙ രേഖകളില്ലാതെ കൊണ്ടുപോയ 7.5 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. കുന്നംകുളം സ്വദേശി സുനിൽ (45) ആണു പിടിയിലായത്. ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയ്ക്കിടെയാണു പണം പിടിച്ചത്. പൊള്ളാച്ചിയിൽ നിന്നു തൃശൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ നിന്നാണ് ബാഗിൽ സൂക്ഷിച്ച രൂപ എക്സൈസ് അധികൃതർ കണ്ടെത്തിയത്. പിന്നീട് തുടർനടപടികൾക്കായി കൊല്ലങ്കോട് പൊലീസിനു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.