മധു വധക്കേസ്: പ്രോസിക്യൂഷൻ ഹർജിയിൽ വിധി നാളെ

high court
SHARE

മണ്ണാർക്കാട് ∙ മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനൽ എസ്ഐ പ്രസാദ് വർക്കി എഫ്ഐഎസ് തയാറാക്കാൻ വേണ്ടി എടുത്ത മൊഴിയും മധു പറഞ്ഞതായി പ്രസാദ് വർക്കി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കു നൽകിയ മൊഴിയും മധുവിന്റെ മരണമൊഴിയായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. 

നാളെ വിധി പറയും.
മധുവിനെ മുക്കാലിയിൽനിന്നു കസ്റ്റഡിയിലെടുത്ത പ്രസാദ് വർക്കിയെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചു. ഇദ്ദേഹം മജിസ്ട്രേട്ടിനും സബ് ജുഡീഷ്യൽ മജിസ്ട്രേട്ടിനും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയ മൊഴിയും കോടതിയിൽ പറഞ്ഞ മൊഴിയും തമ്മിൽ വൈരുധ്യം കണ്ടെത്തി.താനും രണ്ടു പൊലീസുകാരുമാണു മധുവിനെ പൊലീസിൽ ജീപ്പിൽ കയറ്റിയതെന്നാണു പ്രസാദ് വർക്കിയുടെ ആദ്യമൊഴി. എന്നാൽ, താൻ അങ്ങനെ മൊഴി നൽകിയിട്ടില്ലെന്നു പ്രസാദ് വർക്കി കോടതിയിൽ പറഞ്ഞു.

വ‍ിസ്താരത്തിനിടെ ‘കുതിരവട്ടം’ പ്രയോഗം; ഇടപെട്ട് കോടതി
മധു വധക്കേസ് വിസ്താരത്തിനിടെ പ്രതിഭാഗം അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മിൽ ‘കുതിരവട്ടം’ പ്രയോഗത്തിൽ വാഗ്വാദം. തുടർന്ന് അനാവശ്യ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നു കോടതി നിർദേശിച്ചു. മധു വധക്കേസിലെ സാക്ഷി മുൻ എസ്ഐ പ്രസാദ് വർക്കിയെ പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ക്രോസ് വിസ്താരം നടത്തുന്നതിനിടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ ഇടപെട്ടപ്പോഴാണു പ്രോസിക്യൂട്ടറെ കുതിരവട്ടത്തു കൊണ്ടുപോകണമെന്നു ബാബു കാർത്തികേയൻ പറഞ്ഞത്. അങ്ങനെയെങ്കിൽ താങ്കളെയും കൊണ്ടുപോകേണ്ടി വരുമെന്നു രാജേഷ് മേനോനും പറഞ്ഞു. ഇതോടെ ജഡ്ജി കെ.എം.രതീഷ്കുമാർ ഇടപെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS