ADVERTISEMENT

മണ്ണാർക്കാട് ∙ പുലിപ്പേടി വിട്ടുമാറാതെ തത്തേങ്ങലം മലയോര ഗ്രാമം. പുലിയെയും കുഞ്ഞുങ്ങളെയും ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള വനത്തിൽ കണ്ടതിന്റെ ഞെട്ടൽ മാറുംമുൻപാണു ജനവാസ കേന്ദ്രത്തിലിറങ്ങി പുലി വളർത്തുനായയെ പിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തത്തേങ്ങലം പുളിഞ്ചോട്ടിലെ മണികണ്ഠന്റെ വളർത്തു നായയെ പിടിച്ചത്.ശബ്ദം കേട്ടു വീട്ടുകാർ ബഹളം വച്ചതോടെ നായയെ ഉപേക്ഷിച്ചു പുലി പോകുകയായിരുന്നു.

പല ദിവസങ്ങളിലും പ്രദേശത്തു പുലിയെ കാണാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പുലിയുടെ മുൻപിൽ അകപ്പെട്ടിട്ടുണ്ട്. തത്തേങ്ങലത്ത് പുലി സാന്നിധ്യം ഉളളതായി വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്തെ അടിക്കാട് വെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com