സ്പോർട്സ് സ്കൂൾ പ്രവേശനം : പാലക്കാട്∙ സംസ്ഥാന കായിക വകുപ്പിനു കീഴിൽ തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് ട്രയൽസ് 4നു നടക്കും. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട് എംഇഎസ് കോളജ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ആരംഭിക്കും. 6 മുതൽ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കു വേണ്ടിയാണ് ട്രയൽസ്. ഫോൺ: 9744583819.
പവർ ലിഫ്റ്റിങ് മത്സരങ്ങൾ:പാലക്കാട്∙ ജില്ലാ പുരുഷ– വനിതാ പവർ ലിഫ്റ്റിങ് മത്സരങ്ങൾ 19നു മണ്ണാർക്കാട് കുന്തിപ്പുഴ സ്പോർട്സ് അക്കാദമിയിൽ നടക്കും. പങ്കെടുക്കുന്നവർ 17നു മുൻപ് പേര് നൽകണമെന്ന് ജില്ലാ പവർ പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് ഡി.സി.ബാബു അറിയിച്ചു. 9447052464.
വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങൾ:പാലക്കാട്∙ ജില്ലാ പുരുഷ– വനിതാ വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങൾ 12നു മണ്ണാർക്കാട് കുന്തിപ്പുഴ സ്പോർട്സ് അക്കാദമിയിൽ നടക്കും. പങ്കെടുക്കുന്നവർ രാവിലെ 8ന് അക്കാദമിയിൽ എത്തണമെന്ന് ജില്ലാ വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് ഡി.സി.ബാബു അറിയിച്ചു. 9447052464