പാലക്കാട് നഗരത്തിൽ ടൗൺ ബസ് സ്റ്റാൻഡിനു സമീപം 17 തേനീച്ചക്കൂടുകൾ; ജനം ഭീതിയിൽ

palakkad-towen-honey-be
പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിനു സമീപത്തെ ബിഎസ്എൻഎൽ ഓഫിസിലെ കെട്ടിടത്തിനു പുറത്ത് അപകടഭീഷണിയായ തേനീച്ചക്കൂട്. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ നഗരത്തിൽ ടൗൺ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ബിഎസ്എൻഎൽ കെട്ടിടത്തിനു പിന്നിൽ അപകട ഭീഷണിയായി 17 തേനീച്ചക്കൂടുകൾ. കാറ്റത്തു കൂട് ഇളകിയതിനാൽ ബസ് സ്റ്റാൻഡിലും പരിസരത്തുമായി തേനീച്ചകൾ പാറി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടു വഴിയോരക്കച്ചവടക്കാർക്ക് കുത്തേറ്റു. തേനീച്ചക്കൂട് നീക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ ബിഎസ്എൻഎൽ, പാലക്കാട് നഗരസഭ അധികൃതർ, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും കടകളും ഉൾപ്പെടെ ഇവിടെയുണ്ട്.

നഗരത്തിലെ തിരക്ക് കൂടിയ പ്രദേശമാണിത്. ആറു നിലകളുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലും തേനീച്ച കൂടു കൂട്ടിയിട്ടുണ്ട്. തുടക്കത്തിൽ ഒരു കൂടു മാത്രമാണുണ്ടായിരുന്നത്. കൂടു നീക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരും യാത്രക്കാരും അന്നു തന്നെ നിവേദനം നൽകിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇപ്പോൾ കൂടിന്റെ എണ്ണം 17 ആയി വർധിച്ചിട്ടും നടപടിയുണ്ടായില്ല.

കാക്കകളും പ്രാവുകളും തമ്പടിച്ചിരിക്കുന്ന കെട്ടിടത്തിലാണു  കൂടുകളുള്ളത്. പക്ഷികളുടെ ആക്രമണമുണ്ടായാൽ ഇവ ജനങ്ങൾക്കു നേരെ തിരിയാൻ സാധ്യത ഏറെയാണ്. രാത്രി വ്യാപാരസ്ഥാപനങ്ങളിൽ ലൈറ്റ് തെളിയുന്നതോടെ തേനീച്ചക്കൂട്ടം അവിടെയെത്തും. ലൈറ്റിനു ചുറ്റും പറക്കും. കടകളിൽ എത്തുന്നവർക്കും ചുറ്റും തേനീച്ച വട്ടമിട്ടു പറക്കുന്നതും പതിവാണ്. ഇവിടത്തെ പല വ്യാപാര സ്ഥാപനങ്ങളും തേനീച്ചക്കുത്ത് ഏൽക്കാതിരിക്കാൻ തുണിയിട്ടു മറിച്ചിട്ടുണ്ട്.

ആലത്തൂരിനെയും വിറപ്പിച്ചു

ആലത്തൂർ എക്സൈസ് റേഞ്ച് ഓഫിസിനു മുന്നിലുള്ള തേനീച്ചക്കൂട്.
ആലത്തൂർ എക്സൈസ് റേഞ്ച് ഓഫിസിനു മുന്നിലുള്ള തേനീച്ചക്കൂട്.

ആലത്തൂർ ∙ സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലെ ഓഫിസിനു മുന്നിലെ തേനീച്ചക്കൂട് ഇളകി. ഓഫിസുകളുടെ വാതിലുകളും ജനലുകളും അടച്ചിട്ടാണ് ജീവനക്കാർ ഇന്നലെ ജോലി ചെയ്തത്. അഞ്ചാം നിലയിലെ എക്സൈസ് റേഞ്ച് ഓഫിസിന്റെ മുന്നിലുള്ള ഫയർലൈൻ പൈപ്പിലാണ് തേനീച്ച കൂടുകൂട്ടിയിരുന്നത്. പുറത്തു നിന്ന് ഈച്ചകൾ കൂട്ടത്തോടെ വന്നത് പരിഭ്രാന്തി പരത്തി. പല   ഓഫിസുകളിലെയും ജനലുകളും വാതിലുകളും ഇന്നലെ അടച്ചിട്ടിരുന്നു.

ഇവിടെ 5 നിലകളിലെ 23 ഓഫിസുകളിലായി 300  ജീവനക്കാരുണ്ട്.   തേനീച്ച ഓരോ നിലയിിലെയും ഓഫിസുകളിലേക്ക് പറന്നെത്തിയതോടെയാണ് എല്ലാവരും ഭയന്നത്. എല്ലാ നിലകളിലെയും ഓഫിസിനു   ചുറ്റിലും തേനീച്ചകൾ പറന്ന് എത്തിയിരുന്നു. എക്സൈസ് റേഞ്ച് ഓഫിസിന്റെ മുന്നിലെ പൈപ്പിൽ കൂട് ഇപ്പോഴും ഉണ്ട്.     സൺഷെയ്ഡിന്റെ   അടിയിൽ നിന്ന് ഇളകി വന്നാണ് ആദ്യ ആക്രമണം ഉണ്ടായത്.  എക്സൈസ് റേഞ്ച് ഓഫിസിന്റെ മുന്നിലെ   ഫയർലൈനിലെ പൈപ്പിലെ   കൂടും ഇളകാൻ തുടങ്ങി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS