കോങ്ങാട് ∙ മുച്ചീരി ദേവസ്വം പറമ്പിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പ്രദേശവാസിയായ അനിൽ (26) ആണു വൈകിട്ട് ആറരയോടേ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന പ്രവർത്തകരും പൊലീസും എത്തി.
യുവാവിനെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല കുടുംബ വഴക്കാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. പിന്നീട് രാത്രി 9.30നു അനിലിന്റെ ഭാര്യ സ്ഥലത്തെത്തിയ ശേഷം ആണ് യുവാവിനെ മരത്തിൽ നിന്നിറക്കാനായത്.