മണ്ണാർക്കാട്∙ പെരിഞ്ചോളത്തെ കല്ലിങ്ങൽ കുടുംബ ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനു നേരെ അസം സ്വദേശിയുടെ ആക്രമണം. ആക്രമണത്തിൽ യുവാവിന്റെ തലയ്ക്ക് പരുക്കേറ്റു. ഇന്നലെ ഒരു മണിയോടെയാണ് സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള സർപ്പക്കാവിനു മുന്നിലെ നിലവിളക്ക് മോഷ്ടിക്കുന്നത് തടയാൻ ശ്രമിച്ച കല്ലിങ്ങൽ വീട്ടിൽ അഖിലിനാണു പരുക്കേറ്റത്.
വിളക്ക് എടുത്തു കൊണ്ടുപോകുന്നത് കണ്ട് തടയാൻ ചെന്ന അഖിലിനെ അസം സ്വദേശി രാജാരികൗർബർമൻ കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ അഖിലിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് രാജാരി കൗർബർമനെ പിടികൂടി പൊലീസിൽ ഏൽപിച്ചു. അഖിലിന്റെ തലയ്ക്ക് രണ്ട് തുന്നലുണ്ട്.