ADVERTISEMENT

പട്ടാമ്പി ∙ വേനൽക്കാലത്ത് ഭാരതപ്പുഴയിലെ കുറ്റിക്കാടുകളിൽ തീയിടുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതിയിൽ തഹസിൽദാരുടെ നിർദേശം. പുഴയിൽ പലയിടങ്ങളിലായി തീയിടൽ ഇടയ്ക്കിടെയുണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് താലൂക്ക് വികസന സമിതി യോഗം മുന്നറിയിപ്പ് നൽകി. തീയിടൽ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും പട്ടാമ്പി, തൃത്താല മേഖലകളിൽ ഭാരതപ്പുഴയിലെ കുറ്റിക്കാടുകളിൽ തീപിടിത്തം പതിവാകുന്നത് തടയാൻ, തീയിടൽ നടത്തുന്നവർക്കെതിരെ പെ‍ാലീസ് നടപടിയെടുക്കണമെന്നും യോഗം നിർദേശിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായ പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണ നടപടികൾ വേഗത്തിലാക്കണമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ യോഗത്തിൽ നിർദേശം നൽകി. 

റോഡരികിലെ ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ, വൈദ്യുത തൂണുകൾ വശങ്ങളിലേക്ക് മാറ്റൽ, റോഡിനാവശ്യമായ വീതിയില്ലാത്ത സ്ഥലങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ തുടങ്ങിയവ വേഗത്തിൽ പൂർത്തീകരിച്ചെങ്കിൽ മാത്രമേ റോഡ് വീതി കൂട്ടി നവീകരിക്കാനാകൂ എന്ന് എംഎൽഎ പറഞ്ഞു. ജല ജീവൻ മിഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് പരാതികൾ ഒഴിവാക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് അധ്യക്ഷന്മാർ ആവശ്യപ്പെട്ടു. തൃത്താല വെള്ളിയാങ്കല്ലിൽ നിന്നുള്ള മണലെടുപ്പ് നിയന്ത്രണ വിധേയമാക്കണമെന്നും ആവശ്യമുയർന്നു.

മുഹമ്മദ് മുഹസിൻ എംഎൽഎ. അധ്യക്ഷത വഹിച്ചു.തഹസിൽദാർ ടി.പി. കിഷോർ, ഡപ്യൂട്ടി തഹസിൽദാർ വി.പി സെയ്ദ് മുഹമ്മദ്, ഭൂരേഖ തഹസിൽദാർ പി. ഗിരിജാദേവി, നഗരസഭ അധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, പഞ്ചായത്ത് അധ്യക്ഷന്മാരായ എം.സി. അബ്ദുൽ അസീസ്, എ.ആനന്ദവല്ലി,, എം.ടി.മുഹമ്മദാലി, ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ പ്രതിനിധി സി.എം.അലി, വി.കെ. ശ്രീകണ്ഠൻ എംപിയുടെ പ്രതിനിധി കെ. ആർ. നാരായണസ്വാമി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി.മുഹമ്മദ്, അഷ്‌റഫ് അലി വല്ലപ്പുഴ, കെ.പി. അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com