ADVERTISEMENT

പാലക്കാട് ∙ ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ നിർമിക്കുന്നതിനുള്ള പദ്ധതിയുടെ പ്രാഥമിക റിപ്പേ‍ാർട്ടിൽ റെയിൽവേ ബേ‍ാർഡിന്റെ നടപടി കാത്തിരിക്കുന്നതായി  പാലക്കാട് ഡിവിഷനൽ മാനേജർ ത്രിലേ‍ാക് കേ‍ാത്താരി. ഡിവിഷൻ തലത്തിലുളള ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി നിർദേശം സമർപ്പിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതു സംബന്ധിച്ച  പഠനം ഈ വർഷംതന്നെ പൂർത്തിയാക്കും. മംഗളൂരു സ്റ്റേഷനിൽ കൂടുതൽ പ്ലാറ്റ് ഫേ‍ാം, 30 ലെവൽക്രേ‍ാസിങ്ങുകളുടെ നവീകരണം, ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള അടിസ്ഥാന നടപടിയായ ട്രാക്കുകളുടെ നവീകരണവും ശക്തിപ്പെടുത്തലും, സ്റ്റേഷനുകൾ ആധുനികീകരിക്കൽ എന്നിവയ്ക്കാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിട്ടുളളത്. ട്രെയിനുകളുടെ വേഗം നിലവിലുളള 110 ൽ നിന്ന് 130 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഒരു കിലേ‍ാമീറ്റർ ട്രാക്ക് നവീകരണത്തിന് ഏതാണ്ട് നാലുകേ‍ാടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

മംഗളൂരുവിൽ എൽഎച്ച്ബി കേ‍ാച്ചുകളുടെ പരിപാലനത്തിന് പുതിയ പിറ്റ്‌ലൈൻ നിർമിക്കും. ഒലവക്കോട് മെമുഷെഡിന്റെ രണ്ടാംഘട്ട വികസനം അവസാനഘട്ടത്തിലാണ്. പെ‍ാള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്കുളള നിർദേശം ഡിവിഷൻ തലത്തിൽ നൽകിയതാണ്. മംഗളൂരു–രാമേശ്വരം എക്സ്പ്രസിന് അനുമതി ലഭിച്ചെങ്കിലും സമയക്രമം തയാറാകുന്നതേയുള്ളൂവന്നും ഡിആർഎം പറഞ്ഞു. അഡീഷണൽ ഡിവിഷനൽ മാനേജർമാരായ ‍ഡേ‍ാ. സി.ടി.സാക്കീർ ഹുസൈൻ, എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷനൽ കെ‍ാമേഴസ്യൽ മാനേജർ അരുൺ തേ‍ാമസ് കളത്തിക്കൽ, സീനിയർ ഡിവിഷനൽ എൻജിനീയർ പെരുമാൾ നന്ദലാൽ, സീനിയർ ഡിവിഷനൽ ഒ‍ാപ്പറേഷൻ മാനേജർ എം.വാസുദേവൻ എന്നിവരും വികസന പദ്ധതികൾ വിശദീകരിച്ചു.

സിനിമാ നിർമാണം നൽകിയത് അരക്കോടി

സിനിമാ നിർമാണത്തിലൂടെ പാലക്കാട് റെയിൽവേ ഡിവിഷന് ഇത്തവണ ലഭിച്ചത് അരക്കേ‍ാടി രൂപയുടെ വരുമാനം. മുതലമട, പാലക്കാട് ടൗൺ, നിലമ്പൂർ സ്റ്റേഷനുകളാണ് സിനിമക്ക് ഉപയേ‍ാഗിക്കുന്നത്. മുതലമടയും നിലമ്പൂരുമാണ് അതിൽ കൂടുതൽ. സ്റ്റേഷൻ തനിച്ചും, സ്റ്റേഷനും ട്രെയിൻ എൻജിനും കേ‍ാച്ചും ഒരുമിച്ചും ഷൂട്ടിങിന് ഉപയേ‍ാഗിക്കുന്നുണ്ട്. രണ്ടിനും വ്യത്യസ്ത നിരക്കാണ്. കേ‍ാച്ചുകളുടെ എണ്ണമനുസരിച്ചു ഫീസും വർധിക്കും. മുതലമട സ്റ്റേഷൻ മാത്രം ഉപയേ‍ാഗിക്കാൻ ദിവസം 25,000 രൂപയാണ് ഫീസ്. ടൗൺസ്റ്റേഷന് 20,000 രൂപയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com