ADVERTISEMENT

പാലക്കാട് ∙ നെല്ലു സംഭരിച്ച വകയിൽ കർഷകർക്കുള്ള കുടിശിക തീർക്കാൻ കേരള ബാങ്കിൽ നിന്ന് 200 കോടി രൂപ കടമെടുക്കും. ഇപ്പോഴത്തെ കണക്കു പ്രകാരം കർഷകർക്ക് നൽകാനുള്ള 193 കോടി രൂപയുടെ കുടിശിക തീരുമെങ്കിലും സ്ഥിരം സംവിധാനമില്ലാതെ എങ്ങനെ സംഭരണം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് സപ്ലൈകോ. രണ്ടു ദിവസത്തിനകം കേരള ബാങ്കിന്റെ പണം ലഭിക്കുമെന്നാണു പ്രതീക്ഷ.നെല്ലുസംഭരണത്തിനായി എത്ര പണം നൽകാനും തയാറാണെന്നു കേരള ബാങ്ക് അറിയിച്ചിരുന്നെങ്കിലും ബാങ്കിന്റെ പല വ്യവസ്ഥകളോടും സപ്ലൈകോയ്ക്കു വിയോജിപ്പുണ്ട്. 

ബാങ്ക് ആവശ്യപ്പെടുന്ന 7.65% പലിശ കൂടുതലാണെന്നതാണു പ്രധാനം. കർഷകരെ വായ്പക്കാരാക്കുന്ന പഴയ രീതിക്കു പകരം നേരിട്ട് കർഷകർക്ക് പണം നൽകുന്ന രീതി നടപ്പാക്കാൻ സപ്ലൈകോ തീരുമാനിച്ചിരുന്നു. എന്നാൽ പഴയ രീതിയിൽ തന്നെ പദ്ധതി തുടർന്നാൽ മതിയെന്നു കേരള ബാങ്ക് പറയുന്നു. 

പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 6.9 ശതമാനം പലിശയ്ക്ക് 2500 കോടി രൂപ സപ്ലൈകോ കടമെടുത്തിരുന്നെങ്കിലും ഈ തുക നേരത്തേയുള്ള കുടിശിക തീർക്കുന്നതിന് വകമാറ്റേണ്ടി വന്നു.  ബാങ്കുകളിൽ നിന്ന് കൂടുതൽ പണം കടമെടുക്കണമെങ്കിൽ സപ്ലൈകോയുടെ കടമെടുപ്പ് പരിധി വർധിപ്പിക്കണം. എന്നാൽ സംസ്ഥാനത്തിന്റെയാകെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നതിനാൽ ധനകാര്യവകുപ്പ് അതിന് അനുമതി നൽകാൻ തയാറല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com