ADVERTISEMENT

മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരത്തിൽ മരം വീണ് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണു സംഭവം. ഏഴാം വളവിൽ ഉണങ്ങി നിന്നിരുന്ന മരം മറ്റൊരു മരത്തിനു മുകളിലേക്കു വീണതിനെ തുടർന്നു രണ്ടു മരങ്ങളും കൂടി റോഡിലേക്കു വീഴുകയായിരുന്നു. വാഹനങ്ങൾക്കു മുകളിലേക്കു വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫിസർ എസ്.ആർ. നന്ദകൃഷ്ണനാഥ്, സീനിയർ ഫയർ ഓഫിസർ എ.പി.രന്തിദേവൻ, ഫയർ ഓഫിസർ (ഡ്രൈവർ) എം.ആർ.രഖിൽ, ഫയർ ഓഫിസർമാരായ ആർ.രാഹുൽ, ടി.റിജേഷ്, എം.രമേശ്, ഹോംഗാർ‍ഡ് അൻസൽ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം വെട്ടിമാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com