പട്ടാമ്പി ∙ ടൗണിൽ നിന്നു ബൈക്ക് മോഷണം പോയി. രണ്ട് പേർ ചേർന്നാണ് ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷ്ടാക്കളുടെയും മോഷണ ദ്യശ്യങ്ങളുടെയും ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്ക് മേലെ പട്ടാമ്പിയിൽ പെരിന്തൽമണ്ണ റോഡിൽ ബൈക്ക് നിർത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ കൂറ്റനാട് സ്വദേശി ദിലീപിന്റെ ബൈക്കാണ് മോഷണം പോയത്.
മോഷ്ടാക്കൾ ചുറ്റുപാടും നിരീക്ഷിക്കുന്നതിന്റെയും ബൈക്ക് കൊണ്ടുപോകുന്നതിന്റെയും ദ്യശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അറിയുന്നവർ പട്ടാമ്പി പൊലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 9497987157, 98090 31334.