ADVERTISEMENT

ചിറ്റിലഞ്ചേരി ∙ പ്രകൃതിക്കു ദോഷമെന്നു കണ്ടെത്തിയ അക്കേഷ്യ മരങ്ങൾ വനത്തിൽ നിന്നു പുറത്തു കടത്താനുള്ള നടപടികൾക്കു വനംവകുപ്പ് തുടക്കം കുറിച്ചു. വീഴുമല താഴ്‌വരയിലെ ശുദ്ധജല ക്ഷാമത്തിനു കാരണം ഈ മരങ്ങളാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവ നശിപ്പിക്കാൻ അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. 

കൂടാതെ സ്വാഭാവിക വനവൽക്കരണത്തിനും ഈ മരങ്ങൾ തടസ്സമായിരുന്നു. ആലത്തൂർ റേഞ്ച് വടക്കഞ്ചേരി സെക്‌ഷനു കീഴിലെ വീഴുമല ബീറ്റു പരിധിയിൽ കോട്ടേക്കുളം കൈതോണ്ട, പൂങ്ങോട് ഭാഗത്തു ചെറുതും വലുതുമായി ഇരുന്നൂറ്റൻപതോളം അക്കേഷ്യ മരങ്ങളാണുള്ളത്. ഈ മരങ്ങളാണ് ഒരു മീറ്ററോളം ഉയരത്തിൽ തൊലി ചെത്തി വെള്ളം ശേഖരിക്കാനുള്ള കഴിവു നഷ്ടപ്പെടുത്തുന്നത്. നബാർഡിന്റെ സഹായത്തോടെയാണു പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com