കെട്ടിടത്തിലെ മലിനജലം ഒഴുകുന്നത് റോഡിലൂടെ

wast
വാണിയംകുളം ടൗൺ പ്രദേശത്തെ ബഹുനിലക്കെട്ടിടത്തിൽ നിന്നുള്ള മലിനജലം നിരത്തിലൂടെ ഒഴുകുന്നു.
SHARE

വാണിയംകുളം∙ ടൗണിൽ ബഹുനില കെട്ടിടത്തിൽനിന്നുള്ള മലിനജലം നിരത്തിലൂടെ ഒഴുകുന്നു. പഞ്ചായത്ത് ഓഫിസിന്റെ വിളിപ്പാടകലെ, വാണിയംകുളം–കയിലിയാട് റോഡ് കവലയിലുള്ള സ്വകാര്യ കെട്ടിടത്തിൽനിന്നാണു മാലിന്യം പ്രധാന റോഡിൽ ഒഴുകിപ്പരക്കുന്നത്. താഴത്തെ നിലകളിൽ വ്യാപാര -വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ ഒട്ടേറെ താമസക്കാരുമുണ്ട്. വാടകയ്ക്കു താമസിക്കുന്നവരുടേത് ഉൾപ്പെടെയുള്ള ശുചിമുറികളിൽനിന്നും മറ്റും വരുന്ന  മലിനജലമാണു കേടായ കുഴലുകളിലൂടെ ചോർന്നു റോഡിലെത്തുന്നത്. 

നിരത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്തേക്കു മലിനജലം തെറിക്കുന്നതായും ആക്ഷേപമുണ്ട്. സമീപത്തെ പെട്രോൾ പമ്പിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലുമെല്ലാം മലിനജലം ഒഴുകിയെത്തുന്നു. ഇതിനു മുൻപും ഇതേ കെട്ടിടത്തിൽനിന്നു മലിനജലം പുറത്തേക്കൊഴുകുന്നതു സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. പെട്രോൾ പമ്പിലേക്കു മലിനജലം ഒഴുകിയെത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് 5 വർഷം മുൻപ് പഞ്ചായത്തിനു പരാതി നൽകിയിരുന്നത്. എന്നിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായില്ലെന്നാണ് ആക്ഷേപം. മാലിന്യക്കുഴലുകളിലൂടെ ചോർന്നു ഭിത്തിയിലൂടെ മലിനജലം ഒലിച്ചിറങ്ങുന്നതു കെട്ടിടത്തിനു ബലക്ഷയമുണ്ടാക്കുമെന്ന ആശങ്കയും പരിസരവാസികൾ പങ്കുവയ്ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS